കര്‍ക്കിടകം തീര്‍ന്നാല്‍ ദുര്‍ഘടം തീര്‍ന്നു എന്ന ചൊല്ല് ഓർത്തുകൊണ്ട്,
കര്‍ക്കിടകത്തിന് വിട പറയുന്നു!
'എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം ഉണ്ടായിരുന്നെങ്കിൽ' എന്ന മനസ്സ് എന്നോട് മന്ത്രിച്ചു. ഒരു വട്ടമല്ല . പലവട്ടം.
ഒന്നിനോടും വിരക്തി തോന്നുനില്ല..... ജീവിതത്തെ ഒരുപാടു സ്നേഹിക്കുന്നു.
എങ്കിലും എന്തോ ഒന്ന് ഈ ജീവിത യാത്രയിൽ നഷ്ട്ടപെട്ടപോലെ തോന്നുന്നു . ചിലപ്പോൾ അത് വെറും തോന്നൽ മാത്രമാകാം അല്ലെങ്കിൽ അത് യാഥാര്‍ത്ഥ്യവും.
സത്യവും മിഥ്യയും തമ്മിൽ വേർതിരിച്ചറിയാൻ കഴിയാതെ പോയ പല സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട് ഈ യാത്രയിൽ ..
പക്ഷെ അതെല്ലാം എന്നെ ഇന്നത്തെ ഞാനാക്കി എന്ന് വിശ്വസിക്കുവാൻ ഞാൻ പഠിച്ചു തുടങ്ങിയിരിക്കുന്നു. ഇനിയും എന്തെല്ലാം പഠിക്കുവാൻ ഉണ്ട്. അല്ലേ ?
എന്‍റെ മാത്രം ഭ്രാന്തൻ ചിന്തകള്‍ !!!
പുതുവര്ഷത്തെ പ്രാര്ത്ഥനയോടെ വരവേല്ക്കാം!
എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ !
എന്ന്,
ആര്യ സുഭാഷ് കെ
No comments :
Post a Comment