പ്രിയ സഖി,
പണ്ട്
നമ്മൾ വെറും അപരിചിതർ മാത്രമായിരുന്നു...
'
കാലം' നമ്മളെ
പരിചയപെടുത്തി...
എങ്കിലും
കുറച്ചു നാൾ നമ്മൾ വെറും പരിചയക്കാർ മാത്രമായിരുന്നു.
'സമയം' പിന്നെ എപ്പഴോ നമ്മുക്ക് അടുത്തറിയാൻ ഉള്ള അവസരങ്ങൾ സൃഷ്ട്ടിച്ചു.
'സമയം' പിന്നെ എപ്പഴോ നമ്മുക്ക് അടുത്തറിയാൻ ഉള്ള അവസരങ്ങൾ സൃഷ്ട്ടിച്ചു.
അവയിൽ
ചില 'നിമിഷങ്ങൾ' നമ്മൾ
അറിയാതെ തന്നെ നമ്മളെ സുഹൃത്തുക്കളായി മാറ്റി...
ഇന്ന് നമ്മൾ വേര്‍പാടിന്‍റെ വേദന അറിയാൻ ആഗ്രഹികാത്ത
കുട്ടുകാർ!!!
അലസമായി ജീവിക്കുന്നതിനിടെ കണ്ടുമുട്ടിയ പലരിൽ ഒരാൾ....
പക്ഷെ അവരിൽ നിന്നും വ്യതസ്തമായിരുന്നു നീ.. നിന്നെ പോലെ നീ മാത്രം !
സഖി, നിന്റെ ഒപ്പം ഞാൻ ജീവിക്കാൻ പഠിച്ചു. അതല്ലെങ്കിൽ നീ എന്നെ ജീവിക്കാൻ പ്രേരിപ്പിച്ചു...!
ജീവിതയാത്ര സുഖമുള്ള ഒരു അനുഭവമാകുന്നത് ഇപ്പൊഴാണ്.
നീ എന്ന സത്യം എന്റെ ഒപ്പം യാത്ര ചെയ്യുമ്പോൾ!
തോൽവിയിൽ
നിന്ന് ജയം കണ്ടെത്താൻ നീ എന്നെ പഠിപ്പിച്ചു. ദേഷ്യം വരുമ്പോൾ പുഞ്ചിരിക്കാൻ നീ എന്നെ ഓർമ്മിപ്പിച്ചു.
നീ പോലും അറിയാതെ നിന്റെ ആത്മാവിൽ നിന്നും ചൊരിഞ്ഞ വാക്കുകൾ എന്റെ ജീവിതത്തെ ഇത്രമാത്രം സ്വാധിനിച്ചിരിക്കുന്നു എന്ന് ഇന്ന് ഞാൻ മനസിലാക്കുന്നു.
അതുകൊണ്ടുതന്നെ
പലതവണ നീ അകന്നു പോയപ്പോൾ ഞാൻ നിന്റെ അടുത്ത് വീണ്ടും വീണ്ടും വന്നു....
ഞാൻ അന്ന് നിനക്ക്
ഒരു കത്തയച്ചു;
( പ്രണയിക്കുന്നവർ മാത്രമല്ലല്ലോ കത്തുകൾ കൈമാറുന്നത് അല്ലെ?)
( പ്രണയിക്കുന്നവർ മാത്രമല്ലല്ലോ കത്തുകൾ കൈമാറുന്നത് അല്ലെ?)
കത്തിൽ ഒരൊറ്റ വാചകം: - നീ എനിക്ക് എന്തും തുറന്നു പറയാവുന്ന ഒരു കുട്ടുകാരി ആകുമോ ?
ആ കത്ത്
വായിച്ചപ്പോൾ നിന്‍റെ മുഖത്ത്,
നിന്‍റെ മനസിലെ ആശങ്ക
പ്രകടമായിരുന്നു...
നിന്‍റെ മറുപടിയിൽ അത്
പൂർണമായി വ്യക്തമായി:
" ഞാൻ നിന്നെ സ്നേഹിക്കാം പക്ഷെ ഒരു സുഹൃത്തായി മാത്രം, നിനക്ക് എന്തും
എന്നോട് പറയാം ഒരു സുഹൃതായി മാത്രം; ഒരിക്കലും നീ എന്നെ പ്രണയിക്കില്ല
എന്ന് ഉറപ്പുണ്ടെങ്കില്‍" ഇന്ന് മുതൽ നമ്മൾ ഉറ്റ ചങ്ങാതിമാർ "
ഞാൻ ദുഃഖിച്ചപ്പോൾ നീ വേദനിക്കുന്നത് ഞാൻ കണ്ടു;
എന്റെ സന്തോഷത്തിൽ നീ ആഹ്ലാദിക്കുന്നതു ഞാൻ അറിഞ്ഞു;
എന്റെ ഓരോ ജയവും നിന്റെ കണ്ണുകളെ പ്രകാശിപ്പിച്ചു;
നിന്റെ കുസൃതി നിറഞ്ഞ ചിരി ഓരോ നിമിഷങ്ങളെ സുന്ദരമാക്കി
സൗഹൃദം
പ്രണയം പോലെ സുന്ദരം എന്ന് അന്ന് എനിക്ക് മനസിലായി.
പ്രണയം
എന്ന് പലരും മുദ്രകുത്താൻ ശ്രമിച്ചപ്പോൾ നീ സത്യസന്ദത നിറഞ്ഞ ചങ്ങാത്തം
കാത്തുസുക്ഷിച്ചു....!
നിന്നെ
ഞാൻ ബഹുമാനിക്കുന്നതും അതുകൊണ്ട് തന്നെ ;
ഒരിക്കല്‍ പോലും പ്രണയത്തിന്‍റെ യാതൊരു വിധ ഭാവങ്ങളും നമ്മുക്കിടയിൽ കടന്നു
വന്നിട്ടില്ല. വരാൻ നീ അനുവദിച്ചിട്ടില്ല ഞാൻ
ശ്രമിച്ചിട്ടും ഇല്ല .
നിന്റെ ഭംഗി നിന്റെ വ്യക്തിത്വമാണ്;
അത് എന്നും അതുപോലെതന്നെ കാത്തുസുക്ഷിക്കുക.
ഇന്നും ഇനി എന്നും അത് അങ്ങനെ തന്നെ ആയിരിക്കും. ഒരിക്കലും നഷ്ടപ്പെടരുതെ ഈ സൗഹൃദം എന്ന് പ്രാർത്ഥനയോടെ,
നിന്‍റെ സ്വന്തം,
കുട്ടുകാരൻ !
എനിക്കും പറയാന്നുണ്ട്:
അതുകൊണ്ട് ഈ ബ്ലോഗ്ഗിൽ സ്ത്രീപുരുഷ സൗഹൃദത്തിനു
കുറച്ചു പ്രാധാന്യം കൊടുത്തിരിക്കുന്നു . എന്റെ കുട്ടുകാരികളെ ,
നിങ്ങൾ പിണങ്ങല്ലേ, നിങ്ങളെ കുറിച്ച് ഞാൻ ഒരുപാട്
എഴുതുന്നതായിരിക്കും !
എന്നെ 'ഞാൻ' എന്ന
നിലയിൽ ഇഷ്ടപ്പെടുന്ന ഓരോ സുഹൃത്തിനും, എന്നെ ശാസിച്ചും സ്നേഹിച്ചും
ജീവിതത്തെ മുന്നോട്ടു നയിക്കുവാൻ പ്രേരണ നൽകിയ ഓരോ
സുഹൃത്തിനും എന്നെ ഞാനാക്കിയ ഓരോ സുഹൃത്തിനും ഞാൻ ഈ "പ്രണയം പോലെ സുന്ദരം" സമർപ്പിക്കുന്നു
എന്റെ ഓട്ടോഗ്രാഫിൽ
കുട്ടൂകാർ കുറിച്ചിട്ട
ഓർമ്മകൾക്കും നൊമ്പരങ്ങൾക്കും ഞാൻ എന്റെ കൃതജ്ഞത രേഖപ്പെടുത്തുന്നു. ആ കുറുപ്പുകൾ എനിക്ക് ബൈബിളും ഖുറാനും ഗീതയും പോലെയാണ് എന്ന് പറയുമ്പോൾ അത് എന്റെ അഹങ്കാരമായി കാണില്ല എന്ന് പ്രതീക്ഷിക്കുന്നു.
ഓർമ്മകൾക്കും നൊമ്പരങ്ങൾക്കും ഞാൻ എന്റെ കൃതജ്ഞത രേഖപ്പെടുത്തുന്നു. ആ കുറുപ്പുകൾ എനിക്ക് ബൈബിളും ഖുറാനും ഗീതയും പോലെയാണ് എന്ന് പറയുമ്പോൾ അത് എന്റെ അഹങ്കാരമായി കാണില്ല എന്ന് പ്രതീക്ഷിക്കുന്നു.
എനിക്ക്
പ്രിയപ്പെട്ട കുറച്ചു കുട്ടുകാരെ ഞാൻ നിങ്ങൾക്ക് പരിചയപ്പെടുതുന്നു :
മുന്നാം ക്ലാസ്സുമുതൽ
പരിചയമുള്ള എന്റെ ആത്മസുഹൃത്ത് ശോണിമ, പതിനൊന്നാം ക്ലാസ്സുമുതൽ അടുത്ത കുട്ടുകാരി ആയിമാറിയ അഞ്ചു, കലാലയ ജീവിതം സമ്മാനിച്ച ആത്മമിത്രങ്ങൽ (പേരെടുത്തു പറയാൻ തുടങ്ങിയാൽ
ഇതൊരു ഉപന്യസമായി പോകും എന്ന് ഞാൻ ഭയക്കുന്നത് കൊണ്ട് പറയുനില്ല ) എങ്കിലും ഫിലോസഫി
പറയുന്ന ആതിരയെ കുറിച്ച് പറയാതെ ഇരിക്കാനും കഴിയില്ല.
അപരിചിതരിൽ നിന്നും പരിചിതരായി മാറിയ നല്ല കൂട്ടുകാർ ചിലപ്പോൾ രക്തബന്ധത്തെക്കാള്‍ വലുതാകും .അന്ന് നമ്മൾ സൗഹൃദത്തിന്റെ വില അറിയും
ദൈവത്തിന് നന്ദി ഒരുപാട് നല്ല കൂട്ടുകാരെ തന്ന് അനുഗ്രഹിച്ചതിന്.
സൗഹൃദം ഒരു നിധി ആണ്, അതിൽ ആനന്ദം കണ്ടെത്താന്‍ കഴിയാത്ത ആരെങ്കിലും ഉണ്ടോ ഈ ഭുമിയിൽ? അറിയില്ല!
അങ്ങനെ ആരെങ്കിലും ഉണ്ടെങ്കിൽ അ വ്യക്തിയെ ഒന്ന് അറിയാൻ ആഗ്രഹം.നിരവധി കൂട്ടുകാർ ഉണ്ടെങ്കിലും, അവരിൽ ചിലർ നമ്മുടെ മനസ്സിനെ ഒരുപാട് സ്വാധിനിക്കും...
നമ്മുക്ക് എല്ലാം ഒരുപാട് സ്നേഹിക്കാനും ശാസിക്കാനും ഒരു നല്ല സുഹൃത്ത് കാണുമായിരിക്കും എനിക്കും നിങ്ങൾക്കും എല്ലാം കാണുമായിരിക്കും....
ഒരു പക്ഷെ ഇല്ലങ്കിൽ, അങ്ങനെ ഒരു കൂട്ടുകരാനെയോ കൂട്ടുകരിയെയോ കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചെങ്കിലും കാണും .ജീവിതത്തിൽ ഒരു വട്ടം എങ്കിലും, അല്ലേ?
ആരും അറിയാത്ത പറയാത്ത പ്രണയം പൊലെ
നിശബ്ദമായി സംസാരിക്കുന്ന ചില സൗഹൃദങ്ങൾ...
താലോലിക്കാൻ തോന്നുന്ന സൗഹൃദം,
നഷ്ടപ്പെടാന്‍ ആഗ്രഹിക്കാത്ത സൗഹൃദം!
പ്രണയം പോലെ മാധുര്യം നിറഞ്ഞതാണ് സൗഹൃദവും!
പ്രണയം പോലെ സുന്ദരവും !
ഒരു യഥാർത്ഥ സുഹൃത്തിന്‍റെ സാനിധ്യവും സാമീപ്യവും ആഗ്രഹിക്കാതത്തായി ആരെങ്കിലും ഉണ്ടാകുമോ ഈ
ലോകത്ത്? എങ്കിലും ചില വരികളിൽ ഒതുങ്ങി പോകുന്നു അവയിൽ ചിലത് ! എന്തുകൊണ്ടെന്ന്
അറിയില്ല, എങ്ങനെയെന്നും അറിയില്ല .....
സമയം കടന്നു പോകുമ്പോൾ ചില കുട്ടുകാരെ നമ്മുക്ക് നഷ്ട്ടപെടുന്നു. പിരിയുമ്പോൾ.....വേദനിക്കും, വേര്‍പാട് എന്തിനുവേണ്ടിയായാലും.
നിന്നെ അറിയാതെ പോയ നിമിഷങ്ങൾ എല്ലാം നഷ്ടങ്ങൾ അല്ലോ ?
നഷ്ട്ടങ്ങളെ കുറച്ചു
നേരത്തേക്ക് നമ്മുക്ക് മറക്കാം !
സൗഹൃദം എന്ന പൂങ്കാവനത്തിലൂടെ നമ്മുക്ക് ഒരുമിച്ച് സഞ്ചരിക്കാം...
അവ ചൂണ്ടിക്കാണിക്കുവാന്‍ താഴ്മയോടെ അഭ്യര്‍ത്ഥിക്കുന്നു.
എന്ന്
നിങ്ങളുടെ പ്രിയപ്പെട്ട കുട്ടൂകാരി,
ആര്യ