'നിഷ്കളങ്കത' നിറഞ്ഞുനിന്നിരുന്ന നിമിഷങ്ങള്‍ മാത്രം.... എത്ര മനോഹരമായിരുന്നു?....ഇന്ന് ജീവിതത്തിലെ ഓരോ നിമിഷവും കടന്നുപോകുമ്പോള്‍.... തിരിച്ചുനടക്കാന്‍ മനസ്സ് ഒരുപാടു ആഗ്രഹിക്കുന്നു..... പക്ഷെ ഇന്ന്....ഇനി എന്നും എനിക്ക് മുന്നോട്ടു മാത്രമേ പോകുവാന്‍ സാധിക്കുകയുള്ളൂ.....ഇനി ഓര്‍മകളില്‍ നിഷ്കളങ്കമായ ആ നിമിഷങ്ങളെ താലോലിക്കാം....
എവിടെ മറഞ്ഞിരിക്കുന്നു ആ 'നിഷ്കളങ്കത'? എന്നില്‍ നിന്നും അകന്നുപോയതാതോ....ഞാന്‍ മനഃപൂര്‍വം വേണ്ട എന്ന് വച്ചതോ? അതോ മനുവിന്‍റെ പുത്രന്മാര്‍...'മനുഷ്യര്‍'..അതായതു 'അറിവുള്ളവര്‍' മനഃപൂര്‍വം മറന്നതോ?
ഇന്നു ഞാന്‍ എന്‍റെ വളര്‍ച്ചയില്‍ വളരെ അധികം അഭിമാനിക്കുമ്പോള്‍...സന്തോഷിക്കുമ്പോള്‍....ഒരു ദുഖം മാത്രം ബാക്കി ...'ആ പഴയ നിഷ്കളങ്കത' !
~എന്നു നിങ്ങളുടെ സ്വന്തം കാലം!
~എന്നു നിങ്ങളുടെ സ്വന്തം കാലം!